--> -->

List of Holidays 2024 Govt of Kerala

List of Holidays 2024 Govt of Kerala www.csckunnamkulam.in

അടുത്ത വർഷത്തെ സംസ്ഥാന സർക്കാർ നൽകുന്ന പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പ്രധാനപ്പെട്ട നാല് അവധി ദിനങ്ങൾ ഞായറാഴ്ചയാണ്. രണ്ടെണ്ണം രണ്ടാം ശനിയാഴ്ചയും. തിരുവോണം, വിഷു, അംബേദ്കർ ജയന്തി, വിജയദശമി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്. ഇതിൽ അംബേദ്കർ ജയന്തിയും വിഷും ഒരു ദിവസമാണ് വരുന്നത്. ഒന്നാം ഓണവും മഹാനവമിയും രണ്ടാം ശനിയാഴ്ചയാണ് വരുന്നത്.


ഞായറാഴ്ച വരുന്ന അവധി ദിവസങ്ങൾ ഇനി പറയുന്നവയാണ്:

ഈസ്റ്റർ- 2024 മാർച്ച് 31

അംബേദ്കർ ജയന്തി-വിഷു- 2024 ഏപ്രിൽ 14

തിരുവോണം- 2024 സെപ്തംബർ 15

വിജയദശമി- 2024 ഒക്ടോബർ 13


രണ്ടാം ശനിയാഴ്ച വരുന്ന അവധി ദിവസങ്ങൾ ഇനി പറയുന്നവയാണ്:

ഒന്നാം ഓണം- 2024 സെപ്തംബർ 14

മഹാനവമി- 2024ഒക്ടോബർ 12


ഈ വർഷം അടുപ്പിച്ച് അവധി ദിനങ്ങൾ വരുന്നത് ഓണത്തിന് മാത്രമായേക്കും. അതും നിലവിലെ പട്ടിക പ്രകാരം പെസഹ വ്യാഴം, ദുഃവെള്ളിയും കഴിഞ്ഞാൽ വരുന്നത് ആ മാസത്തെ അഞ്ചാം ശനിയാഴ്ചയാണ് . അതിനാൽ രണ്ട്, നാല് ശനിയാഴ്ച അവധി ദിവസങ്ങൾ ലഭിക്കുന്നവർക്കും ആ ദിവസം അവധിയെടുക്കാതെ ദീർഘ അവധിയാഴ്ച ലഭിക്കില്ല. ശനി കൂടി അവധിയെടുത്താൽ 31 ന് ഈസ്റ്റർ അവധിയും കഴിഞ്ഞ് ഏപ്രിൽ ഒന്നിന് തിങ്കളാഴ്ച മാത്രമേ പ്രവൃത്തി ദിനം ഉണ്ടാവുകയുള്ളൂ.


മാർച്ച് എട്ടിന് വെള്ളിയാഴ്ചയാണ് ശിവരാത്രി അവധി. അടുത്ത ദിവസം രണ്ടാം ശനിയും ആയതിനാൽ ഞായർ ഉൾപ്പടെ മൂന്ന് അവധി ദിവസം ആ ആഴ്ചയിൽ ലഭിക്കും. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിനുള്ള അവധി വെള്ളിയാഴ്ചയാണ്. തൊട്ടടുത്ത ദിവസം നാലാം ശനി ആയതിനാൽ രണ്ട്, നാല് ശനി അവധി ദിവസങ്ങൾ ഉള്ളവർക്ക് അടുപ്പിച്ച് മൂന്ന് ദിവസം അവധി ലഭിക്കും.


ഓണം അവധി ദിനവും ഇത്തവണ ആദ്യ രണ്ട് ഓണ (ഒന്നാം ഓണവും തിരുവോണവും) അവധിയും രണ്ടാം ശനിയും ഞായറാഴ്ചയും കൊണ്ടുപോയ സാഹചര്യത്തിൽ പിന്നെ വരുന്ന രണ്ട് ഓണ അവധിയാണ് തിങ്കളും ചൊവ്വയും വരുന്നത്. അതാണ് നാല് ദിവസം അടുപ്പിച്ച് അവധി വരുന്നത്. സെപ്തംബർ 14 മുതൽ 16 വരെയുള്ള നാല് ദിവസമാണ് ഓണ അവധി വരുന്നത്. ഈ ഓണദിനത്തിനിടയിൽ മറ്റൊരു അവധി കൂടി വരുന്നതിനാൽ മൊത്തം അവധികളിൽ ഒന്ന് കൂടി നഷ്ടമാകും. മൂന്നാം ഓണത്തിനാണ് സെപ്തംബർ 16 നാണ് മിലാദ് -ഇ- ഷെറീഫ് അവധി വരുന്നത്.


അടുത്തവർഷം ഫെബ്രുവരിയിലും നവംബറിലും പൊതു അവധികൾ ഒന്നും തന്നെയില്ല. ഏറ്റവും കൂടുതൽ അവധി വരുന്നത് സെപ്തംബർ മാസത്തിലാണ്. ആറ് അവധി ദിവസങ്ങൾ സെപ്തംബറിലുണ്ട്. എന്നാൽ അതിൽ രണ്ടാം ശനിയും ഞായറും ഉൾപ്പെടുന്നുണ്ട്. പുറമെ ഒരു ദിവസം രണ്ട് അവധിയും വരുന്നുണ്ട്. ഫലത്തിൽ മൂന്ന് അവധി ദിവസമായിരിക്കും സാധാരണ ഞായർ, ശനി അവധിയേക്കാൾ കൂടുതലായി ലഭിക്കുക.


ഓണത്തിന് നാല് ദിവസത്തെ അവധി ലഭിക്കും. ഇതിൽ ഉത്രാടവും തിരുവോണവും രണ്ടാം ശനിയും ഞായറുമാണ്. മൂന്നാം ഓണ ദിവസമാണ് മിലാദി ഷെറീഫ് അവധിയും വരുന്നത്. പിന്നെ സെപ്തംബറിൽ ലഭിക്കുന്നത് നാലാം ഓണത്തിനുള്ള അവധിയും ശ്രീനാരായണഗുരു സമാധി ദിന അവധിയുമാണ്. ഇതിന് പുറമെ സെപ്തംബറിൽ വിശ്വകർമ്മദിനത്തിന് നിയന്ത്രിത അവധി ലഭിക്കും.


അഞ്ച് അവധി ദിവസങ്ങളാണ് ആഗസ്റ്റിൽ ലഭിക്കുന്നത്. കർക്കടക വാവ്, സ്വാതന്ത്ര്യ ദിനം, ശ്രീനാരയണ ഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, അയ്യങ്കാളി ജയന്തി, എന്നിവയാണ് ആ അഞ്ച് അവധി ദിവസങ്ങൾ. ഇതിന് പുറമെ ആവണി അവിട്ടത്തിന് നിയന്ത്രിത അവധി ലഭിക്കും.


മാർച്ചിൽ നാല് അവധികളാണ് വരുന്നത്. ശിവരാത്രി, പെസഹ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ എന്നിവയാണ് മാർച്ച് മാസത്തെ അവധി ദിനങ്ങൾ. ഇതിന് പുറമെ 12 ന് അയ്യാ വൈകുണ്ഠസ്വാമി ജയന്തിക്ക് നിയന്ത്രിത അവധി ലഭിക്കും.


2024 ലെ അവധികൾ


ജനുവരി മാസത്തെ അവധി


മന്നം ജയന്തി - രണ്ടാം തീയതി -ചൊവ്വാഴ്ച

റിപ്പബ്ലിക് ദിനം- 26 - വെള്ളിയാഴ്ച


മാർച്ച് മാസത്തെ അവധി


ശിവരാത്രി - എട്ടാം തീയതി - വെള്ളിയാഴ്ച

പെസഹ വ്യാഴം- 28 -

ദുഃഖ വെള്ളി- 29-

ഈസ്റ്റർ - 31 ഞായർ


ഏപ്രിൽ മാസത്തെ അവധികൾ


ഈദുൽ-ഫിത്വർ- (റമദാൻ)*- 10 - ബുധനാഴ്ച


മേയ് മാസത്തെ അവധി ദിവസങ്ങൾ


മേയ് ദിനം - ഒന്നാം തീയതി - ബുധനാഴ്ച


ജൂൺ മാസത്തെ അവധി ദിവസങ്ങൾ


ഈദുൽ- അദ്ഹ (ബക്രീദ്)* - 17- തിങ്കളാഴ്ച


ജൂലൈ മാസത്തെ അവധി ദിവസങ്ങൾ


മുഹറം - 16- ചൊവ്വാഴ്ച


ഓഗസ്റ്റ് മാസത്തെ അവധി ദിവസങ്ങൾ


കർക്കടക വാവ്- മൂന്നാം തീയതി - ശനിയാഴ്ച

സ്വാതന്ത്ര്യ ദിനം - 15- ചൊവ്വാഴ്ച

ശ്രീനാരായണഗുരു ജയന്തി- 20- ചൊവ്വാഴ്ച

ശ്രീകൃഷ്ണ ജയന്തി - 26 - തിങ്കളാഴ്ച


അയ്യങ്കാളി ജയന്തി - 28- ബുധനാഴ്ച


സെപ്തംബർ മാസത്തെ അവധി ദിവസങ്ങൾ


ഒന്നാം ഓണം (ഉത്രാടം)- 14 രണ്ടാം ശനിയാഴ്ച

തിരുവോണം- 15 ഞായറാഴ്ച

മൂന്നാം ഓണം (അവിട്ടം)- 16 തിങ്കളാഴ്ച

നാലാം ഓണം (ചതയം)- 17 ചൊവ്വാഴ്ച

ശ്രീനാരായണഗുരു സമാധി ദിനം- 21- ശനിയാഴ്ച


ഒക്ടോബറിലെ അവധി ദിനങ്ങൾ


ഗാന്ധി ജയന്തി- രണ്ടാം തീയതി- ബുധനാഴ്ച

ദീപാവലി -31 - ചൊവ്വാഴ്ച

ഡിസംബറിലെ അവധി ദിനങ്ങൾ

ക്രിസ്മസ് - 25 - ബുധനാഴ്ച


ഇതിന് പുറമെ മൂന്ന് നിയന്ത്രിത ദിന അവധിയും 2024 ലുണ്ട്. മാർച്ച് 12 ചൊവ്വാഴ്ച അയ്യാ വൈകുണ്ഠസ്വാമി ജയന്തി ദിനത്തിനാണ്. ആവണി അവിട്ടത്തിന് ഓഗസ്റ്റ് 19 തിങ്കളാഴ്ചയും വിശ്വകർമ്മ ദിനത്തിന് സെപ്തംബർ 17 ചൊവ്വാഴ്ചയും നിയന്ത്രിത അവധി ലഭിക്കും.


ഇദുൽ ഫിത്വർ (റമദാൻ), ഈദുൽ അദ്ഹ (ബക്രീദ്) മുഹറം എന്നീ അവധി ദിവസങ്ങൾ ചന്ദ്രപ്പിറവി അനുസരിച്ച് മാറ്റം വരാം


Download List of Holidays 2024 Govt of Kerala




--> -->