ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി കാണാം
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്ന് വിജയത്തിന് തൊട്ടരികിൽ. ഓഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു.
ഈ ദൃശ്യങ്ങൾ ഐ എസ് ആർ ഒ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ടെലിവിഷനിലൂടെയും തത്സമയം കാണാൻ കഴിയും.
ഓഗസ്റ്റ് 23 വൈകുന്നേരം 5.27ന് ലൈവ് സ്ട്രീമിംഗ് ആരംഭിക്കും. 6.04നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദൂരദർശൻ നാഷണൽ ചാനലിലൂടെ സോഫ്റ്റ് ലാൻഡിങ് കാണാം.
Post a Comment