P M Kisan 14th Installment | പ്രധാന അറിയിപ്പ് 14-ാം ഗഡു Rs 2000 | P M Kisan Latest Update 2023
രാജ്യത്തെ കർഷകർക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഏറ്റവും വലിയ ധനസഹായ പദ്ധതിയായ പിഎം കിസാൻ സമ്മാൻ നിധി ലൂടെ പതിനാലാമത്തെ ഗഡുവായ 2000 രൂപ നാളെ രാജ്യത്തെ കർഷകരുടെ എക്കൗണ്ടിലേക്ക് എത്തുന്ന സന്തോഷവാർത്തയാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
നാളെ ജൂലൈ 27 ആം തീയതി രാവിലെ 11 മണിക്കാണ് കിസാൻ സമ്മാൻ നിധി യുടെ പതിനാലാമത്തെ ഗഡു വിതരണം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരൊറ്റ സ്വിച്ച് ഓൺ കർമ്മത്തിലൂടെ എട്ടരക്കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പതിനാലാമത്തെ ഗഡു തുക കൈമാറും ഇതിൻറെ മെസ്സേജുകൾ ഭൂരിഭാഗം പേരുടെയും രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണുകളിൽ എത്തിക്കഴിഞ്ഞു.
പിഎം കിസാൻ സമ്മാൻ നിധി വെബ്സൈറ്റിൽ നമ്മുടെ ഫോൺ നമ്പർ നൽകി പതിനാലാം ഗഡു തുക വിതരണത്തിന് ഇവൻറ് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനും സാധിക്കുന്നതാണ് . ഇത്തരത്തിൽ നാളെ 11 മണിക്ക് വീട്ടിൽ ഇരുന്ന് വിതരണ നടപടി കൾ കർഷകർക്ക് സ്മാർട്ട് ഫോണിലൂടെയും കാണാവുന്നതാണ്.
ഗുണഭോക്താക്കളുടെ ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഏതാണോ ? ആ അക്കൗണ്ടിലേക്കു ആയിരിക്കും തുക എത്തിച്ചേരുക. ഫോണിൽ മെസ്സേജ് എത്തിയിട്ടില്ല എങ്കിലും ഈ കെവൈസി യും ലാൻഡ് വെരിഫിക്കേഷനും അക്കൗണ്ട് ആധാർ ലിങ്കിംഗ് എന്നിവ പൂർത്തിയാക്കിയവർക്ക് ഗഡു തുക എത്തിച്ചേരുന്നതാണ്.
ഒന്നിലധികം സേവിങ്സ് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഏറ്റവും അവസാനം ആധാർ അപ്ഡേറ്റ് ആയി അക്കൗണ്ടിലേക്ക് തുക എത്തുവാനും സാധ്യതയുണ്ട്. അതിനാൽ സ്ഥിരം ഗഡു തുക വരുന്ന അക്കൗണ്ടിൽ നാളെ 2000 രൂപ എത്തിയില്ലെങ്കിൽ നിങ്ങളുടെ മറ്റ് അക്കൗണ്ടുകൾ കൂടി ഒന്ന് പരിശോധിക്കേണ്ടതാണ്.
അതുപോലെ ബാങ്കിംഗ് ശൃംഖലയിലെ ചില തകരാറുമൂലം ചിലർക്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ആകുന്നത് ചിലപ്പോൾ സാങ്കേതിക തടസ്സങ്ങൾ നേരിട്ടേക്കാം. അങ്ങനെ ഉണ്ടെങ്കിലും അവർക്ക് 48 മണിക്കൂറിനുള്ളിൽ അവരുടെ എക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യപ്പെടും.
പതിനാലാമത്തെ ഗഡു തുകയുടെ വിതരണത്തോടെ തുടക്കം മുതൽ പദ്ധതിയിൽ ഉള്ളവർക്ക് 28000 രൂപയാണ് കേന്ദ്ര സർക്കാരിൽ നിന്നും ഇതുവരെ ലഭിക്കുന്നത്.
ഇനി പതിമൂന്നാമത്തെ ഗഡുവോ അതിനു മുൻപത്തെ ഗഡുവോ ലഭിക്കാത്തവർ ഉണ്ടെങ്കിൽ അവർ pm kisan portalൽ farmer's corner ൽ സ്റ്റാറ്റസ് ചെക്ക് ചെയ്ത് ഗഡു മുടങ്ങിയതിന് കാരണം കണ്ടെത്തണം
ഉദാഹരണത്തിന് ഈ കെവൈസി യോ, ലാൻഡ് വെരിഫിക്കേഷനോ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കലോ ഏതായിരുന്നു എന്ന് വെച്ചാൽ അക്കാര്യം ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട് എങ്കിൽ അവർക്ക് മുടങ്ങിയ ഗഡു ഇതിനോടൊപ്പം എത്തിചേരുന്നതാണ്.
പതിമൂന്നാം ഗഡു മുടങ്ങിയ അത്തരക്കാർക്ക് നാളെ 4000 രൂപ എത്തുന്നതാണ് രണ്ടു ഗഡുക്കൾ മുടങ്ങിയവർക്ക് 6000 രൂപ എത്തിച്ചേരും.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഗഡു മുടങ്ങിയവർക്ക് അടുത്ത ഗഡുക്കൾ വിതരണം ചെയ്യുമ്പോൾ മാത്രമല്ല തുക എത്തിച്ചേരുന്നത്അ തിനിടെക്കും തുക എത്തിച്ചേരുന്നുണ്ട്.
മൂന്നാം ഗഡു ഇതിനകം തന്നെ ചിലർക്ക് എത്തിച്ചേർന്നിരുന്നു ഇപ്പോൾ പോർട്ടലിൽ വരുത്തിയിരിക്കുന്ന മറ്റൊരു മാറ്റമാണ് കൃഷിഭൂമി വിൽക്കുകയോ അല്ലെങ്കിൽ കൃഷി നിർത്തുകയും ചെയ്ത കർഷകർക്ക് ഇപ്പോൾ കിസാൻ സമ്മാൻ നിധി യിൽ നിന്നും പുറത്തു പോകുന്നതിനായി പിഎം കിസാൻ പോർട്ടൽ വഴി അപേക്ഷ വയ്ക്കുവാൻ സാധിക്കുന്നത്.
Post a Comment