e-SHRAM National Database of Unorganised Workers (NDUW) Registration
എന്താണ് e-SHRAM National Database of Unorganised Workers (NDUW) Registration ?
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ ദേശീയ രജിസ്റ്റർ തയ്യാറാക്കുക എന്നതാണ് *NDUW* പദ്ധതിയുടെ ലക്ഷ്യം . അസംഘടിത തൊഴിൽ മേഖലകളിൽ ആവശ്യമായ വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് പ്രസ്തുത രജിസ്റ്റർ സഹായകരമാകും .
കർഷക തൊഴിലാളികൾ , വീട്ടുജോലിക്കാർ, തെരുവ് കച്ചവടക്കാർ , തൊഴിലുറപ്പു തൊഴിലാളികൾ, കര-കൗശല തൊഴിലാളികൾ തുടങ്ങിയ എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പദ്ധതിയിൽ അംഗമാകാം . കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനും NDUW രജിസ്റ്റർ ഉപയോഗിക്കും .
കേന്ദ്ര ഐടി മന്ത്രലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന *കോമൺ സർവീസ് സെന്ററുകൾ (CSC)* മുഖേനയാണ് രജിസ്‌ട്രേഷൻ നടക്കുക . ഗുണഭോക്താവിന് അടുത്തുള്ള *കോമൺ സർവീസ് സെന്ററുകളിൽ* *(CSC)* സന്ദർശിച്ചു *സൗജന്യമായി* പദ്ധതിയിൽ അംഗമാകാവുന്നതാണ്
തൊഴില്‍ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കുന്ന അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് ആണിത്. ഈ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഭാവിയില്‍ വരുന്ന വിവിധ സാമൂഹിക സുരക്ഷാ പധതികളുടെ ആനുകൂല്യത്തിന് മുന്‍ഗണന ലഭിക്കുന്നു
16 മുതല്‍ 59 വയസു വരെയുള്ള, ഇന്‍കം ടാക്‌സ് അടക്കാന്‍ ബാധ്യ യില്ലാത്ത പി.എഫ്, ഇ.എസ്.ഐ ആനുകൂങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അസംഘടിത മേഖലയിൽ തൊഴില്‍ ചെയുന്ന ഏല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
രെജിസ്റ്റര്‍ ചെയ്യുന്നതിന്, ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതെന്റിക്കേഷന്‍/ഐറിസ് സ്കാനര്‍ , ബാങ്ക് അക്കരണ്ട്‌ഡീറ്റെയില്‍സ്, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധം.
അസംഘടിത മേഖലയുടെ കീഴിൽ വരുന്ന തൊഴിലാളികൾ ആരൊക്കെ ?
ആരൊക്കെ അസംഘടിത മേഖലയുടെ കീഴിൽ വരും എന്നറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക
തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ
- പദ്ധതിയിൽ അംഗമാകുന്നത് വഴി ഓരോ അസംഘടിത മേഖലാ തൊഴിലാളികകൾക്കും NDUW തിരിച്ചറിയൽ കാർഡ് ലഭിക്കും .
- പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വഴി ഗുണഭോക്താക്കൾ PMSBY (ഇൻഷുറൻസ്) പദ്ധതിയുടെ ആനുകൂല്യം 1 വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതിന് അർഹരാകും.
- ഗുണഭോക്താക്കളെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളിൽ അംഗമാകുന്നതിനു സഹായകരമാകും.
പദ്ധതിയിൽ അംഗമാകുന്നതിനുള്ള നിബന്ധനകൾ
- അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരാകണം
- പ്രായപരിധി - 16നും 59നും ഇടയിൽ
- ആദായനികുതി (Income Tax) അടക്കുന്നവരാകരുത്
- ESI, EPFO എന്നി പദ്ധതികളിലെ അംഗങ്ങളാകരുത്.
പതിവുചോദ്യങ്ങൾ
എന്താണ് NDUW?
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കുന്നഅസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശിയ ഡാറ്റാബേസ്.
രെജിസ്‌ട്രേഷന്‍ എന്തിന് ?
ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഭാവിയില്‍ വരുന്ന വിവിധ് സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നു
ആര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം ?
16 മുതല്‍ 59 വയസു വരെയുള്ള, ഇന്‍കം ടാക്‌സ് അടക്കാൻ ബാധ്യതയില്ലാത്ത പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ഏല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
ആവശ്യമായ രേഖകള്‍?
ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതെന്റിക്കേഷന്‍, ബാങ്ക് അക്കണ്ട് ഡീറ്റെയില്‍സ്,
മൊബൈല്‍ നമ്പര്‍ (നിര്‍ബന്ധം)
തൊഴിലാളികള്‍ക്ക് രെജിസ്ട്രേഷന്‍ തികച്ചും സൌജന്യമാണ്.
For more details Contact:
Near Kerala Water Authority
Thrissur Road, Kunnamkulam
Mob: 9074392353
Email: support@csckunnamkulam.in
Post a Comment