--> -->

Apply for Norka Pravasi Raksha Insurance

നോർക്ക പ്രവാസിസുരക്ഷാ ഇൻഷുറൻസിനു അപേക്ഷിക്കാം 


കേരളീയരായ പ്രവാസികൾക്ക് ആനുകൂല്യങ്ങളും മറ്റു അവസരങ്ങളും നൽകാനായി കേരളം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത സർക്കാർ സംവിധാനമാണ് നോർക്ക റൂട്സ്. നോർക്കയുടെ കീഴിൽ, എല്ലാ പ്രവാസികളും രജിസ്റ്റർ ചെയ്തിരിക്കണം. അത് കൂടാതെ ഓരോരുത്തർക്കും പ്രവാസി ഐഡി കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഇതുവരെയും പ്രവാസി ഐഡി കാർഡ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരും, അത് പുതുക്കാത്തവരും ദയവായി ഇത് വായിക്കുക:

പ്രവാസി ഐഡി കാർഡ് രജിസ്ട്രേഷൻ ഓൺലൈനിൽ

എന്താണ് നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി ?


പ്രവാസികൾക്കായി കേരളം സർക്കാരിന് കീഴിലുള്ള നോർക്ക റൂട്സ് എന്ന സംവിധാനം വഴി രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ പ്രവാസിക്കും ലഭ്യമാകുന്ന ഇൻഷുറൻസ് പോളിസിയാണിത്.

നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി കവറേജ്


അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന ആളുകൾക്കും, അത്യാസന്ന നിലയിൽ എത്തിയ ആളുകൾക്കും ഒരു ലക്ഷം രൂപയാണ് ലഭിക്കുക. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അത്യാസന്ന രോഗ ചികിത്സക്ക് പുറമെ, അപകട മരണങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസും, സ്ഥിര വൈകല്യത്തിനോ അംഗ വൈകല്യം സംഭവിക്കുകയോ ചെയ്‌താൽ അതിനു ഒരു ലക്ഷം രൂപ വരെയുമോ ലഭിക്കുന്നതാണ്.

യോഗ്യത

  • ചുരുങ്ങിയത് ആറു മാസക്കാലം എങ്കിലും വിദേശത്തു പ്രവാസിയായി താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്തിരിക്കണം. സ്വന്തം ഒറിജിനൽ പാസ്പോര്ട് വഴി പോയ ആളായിരിക്കണം.
  • പ്രായം 18 - 60 നും ഇടക്കായിരിക്കണം (അവ രണ്ടും ഉൾപ്പെടെ)

വേണ്ട രേഖകൾ

  • പാസ്‌പോർട്ടിന്റെ ഫ്രണ്ട് പേജു, അഡ്രസ് പേജിന്റെ കോപ്പി
  • വിസ അല്ലെങ്കിൽ ഇക്കാമ അല്ലെങ്കിൽ വർക്ക് പെര്മിറ്റി അല്ലെങ്കിൽ റെസിഡൻസ് പെർമിറ്റ്‌ ന്റെ കോപ്പി
  • പ്രവാസി വിദ്യാർത്ഥികൾക്ക് കോളജ് അല്ലെങ്കിൽ സർവകലാശാല ഡീറ്റെയിൽസ്
  • അപേക്ഷിക്കുന്ന ആളുടെ ഫോട്ടോയും ഒപ്പും
  • 550 രൂപ അപേക്ഷ ഫീസ്
  • മുകളിൽ സൂചിപ്പിച്ച രേഖകൾ jpeg രൂപത്തിൽ സ്കാൻ ചെയ്തു കയ്യിൽ വക്കണം.

ഇൻഷുറൻസ് വഴി കവർ ചെയ്യുന്ന രോഗങ്ങൾ

  • കാൻസർ- ഓങ്കോളജിസ്റ്റ്
  • വൃക്കസംബന്ധമായ പരാജയം (അവസാന ഘട്ട വൃക്കസംബന്ധമായ പരാജയം)- നെഫ്രോളജിസ്റ്റ്
  • പ്രാഥമിക ശ്വാസകോശ ധമനികളിലെ രക്താതിമർദ്ദം- കാർഡിയോളജിസ്റ്റ്/പൾമോണോളജിസ്റ്റ്
  • മൾട്ടിപ്പിൾ സ്ക്ലിറോസിസ്- ന്യൂറോളജിസ്റ്റ്
  • പ്രധാന അവയവമാറ്റ ശസ്ത്രക്രിയ- ബന്ധപ്പെട്ട സ്പെഷ്യാലിറ്റി ഡോക്ടർ/ജനറൽ സർജൻ
  • കൊറോണറി ആർട്ടറി ബൈ-പാസ് ഗ്രാഫ്റ്റുകൾ- CTVS (കാർഡിയോ തൊറാസിക് & വാസ്കുലർ സർജൻ)
  • അയോർട്ട ഗ്രാഫ്റ്റ് ശസ്ത്രക്രിയ- CTVS (കാർഡിയോ തൊറാസിക് & വാസ്കുലർ സർജൻ)
  • ഹൃദയ വാൽവ് ശസ്ത്രക്രിയ- CTVS (കാർഡിയോ തൊറാസിക് & വാസ്കുലർ സർജൻ)
  • സ്ട്രോക്ക്- ന്യൂറോളജിസ്റ്റ്
  • മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ആദ്യത്തെ ഹൃദയാഘാതം)- കാർഡിയോളജിസ്റ്റ്
  • കോമ- ന്യൂറോളജിസ്റ്റ്
  • മൊത്തം അന്ധത- നേത്രരോഗവിദഗ്ദ്ധൻ
  • പക്ഷാഘാതം- ന്യൂറോളജിസ്റ്റ്

കുറിപ്പ്:

മേപ്പറഞ്ഞ അവസ്ഥയ്ക്ക്, കൂടെ കൊടുത്തിരിക്കുന്ന വിഭാഗം ഡോക്ടറുടെ സാക്ഷ്യപെടുത്തടിയ മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്ബന്ധമാണ്.

അപേക്ഷിക്കേണ്ടവിധം

അപേക്ഷിക്കാനായി നോർക്കയിൽ രജിസ്റ്റർ ചെയ്തു, ലോഗിൻ ചെയ്‌താൽ മതി. അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

അപേക്ഷ പോർട്ടൽ 

For more details Contact:

Siyalive CSC DigitalSeva Kunnamkulam
Near Kerala Water Authority
Thrissur Road, Kunnamkulam
Mob: 9074392353
Email: support@csckunnamkulam.in

 

--> -->