--> -->

Apply Online for Pravasi ID Card

ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്ന എല്ലാ കേരളീയർക്കും ഓൺലൈനായി പ്രവാസി ഐഡി കാർഡിന് അപേക്ഷിക്കാം

 

കേരള സർക്കാരിന്റെ ഔദ്യോഗിക ആനുകൂല്യങ്ങൾ ഒരു പ്രവാസിക്ക് ലഭിക്കുന്നത്, ഈ പ്രവാസി ഐഡി കാർഡ് മുഖേനയാണ്. അതിനു പുറമെ, ഈ ഐഡി കാർഡിന്റെ കൂടെ 4 ലക്ഷം രൂപയുടെ ഒരു ആക്സിഡന്റ് ഇൻഷുറൻസ് കവറേജ്ജ് കൂടി ലഭിക്കുന്നു, കൂടാതെ 3 വർഷത്തെ വാലിഡിറ്റിയും ഇതിനുണ്ട്

എന്താണ് പ്രവാസി ഐഡി കാർഡ് ?

 കേരളം സർക്കാരിന്റെ കീഴിൽ പ്രഖ്യാപിക്കുന്ന ഒട്ടേറെ പ്രവാസി ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ അവകാശപെടുത്താൻ ഓരോ പ്രവാസിക്കും വേണ്ടി തയ്യാറാക്കിയ പ്രത്യേക ഐഡി കാർഡാണ് പ്രവാസി ഐഡി കാർഡ്. നോർക്ക റൂട്സിന്റെ മധ്യസ്ഥതയിലാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്.

യോഗ്യത

18 - 70 വയസു വരെ ഉള്ളവർക്കാണ് ഇതിനു അപേക്ഷിക്കാൻ യോഗ്യത.

കൃത്യമായ ഇന്ത്യൻ പാസ്പോര്ട് ഉപയോഗിച്ച് ചുരുങ്ങിയത് 6 മാസക്കാലം എങ്കിലും വിദേശത്തു നിന്ന ആളോ, വിദേശത്തു ജോലി ചെയുന്ന ആളോ ആയിരിക്കണം.

വേണ്ട രേഖകൾ

  • പാസ്‌പോർട്ടിന്റെ ഫ്രണ്ട് പേജ് , അഡ്രസ് പേജിന്റെ കോപ്പി
  • വിസ അല്ലെങ്കിൽ ഇക്കാമ അല്ലെങ്കിൽ വർക്ക് പെര്മിറ്റി അല്ലെങ്കിൽ റെസിഡൻസ് പെർമിറ്റ്‌ ന്റെ കോപ്പി
  • അപേക്ഷിക്കുന്ന ആളുടെ ഫോട്ടോയും, ഒപ്പും
  • ഒരു കാർഡിന് അപേക്ഷിക്കാൻ 315 രൂപ
  • മേല്പറഞ്ഞവ jpeg രൂപത്തിൽ സ്കാൻ ചെയ്തു തയ്യാറാക്കി വെക്കുക


ഇതെല്ലം തയ്യാറാക്കി വച്ചതിനു ശേഷം, നോർക്കയുടെ വെബ്‌സൈറ്റിൽ പോയി രജിസ്റ്റർ ചെയ്തു അപേക്ഷ നൽകുക. അതിനുള്ള ലിങ്ക് തൊട്ടു താഴെ നൽകിയിട്ടുണ്ട്.


അപേക്ഷ പോർട്ടൽ 

പ്രധാന കുറിപ്പ്:


കാലാവധി തീരുന്നതിനു 3 മാസം മുമ്പെങ്കിലും പുതുക്കാനുള്ള അപേക്ഷ നൽകണം.

ഇതിനു പുറമെ, ഐഡി കാർഡിന് അപേക്ഷ നൽകുന്നതോടൊപ്പം, ലഭിക്കുന്ന പ്രവാസി രക്ഷാ ഇൻഷുറൻസിനും അപേക്ഷിക്കാം. അതിനു ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ

ഇവിടെ നോക്കുക

For more details Contact:

Siyalive CSC DigitalSeva Kunnamkulam
Near Kerala Water Authority
Thrissur Road, Kunnamkulam
Mob: 9074392353
Email: support@csckunnamkulam.in

--> -->