Apply Online for Kerala Pravasi Pension Scheme
കേരള സർക്കാർ നൽകുന്ന പ്രവാസി പെൻഷന് ഓൺലൈൻ ആയി അപേക്ഷിക്കാം
പ്രവാസി പെൻഷൻ സ്‌ക്കിമിൽ എങ്ങനെ ചേരാം ?
പ്രവാസി പെൻഷൻ സ്‌ക്കിമിൽ ചേരാൻ ആദ്യമായി കേരള പ്രവാസി ക്ഷേമ വകുപ്പിന് കീഴിൽ രജിസ്റർ ചെയേണ്ടതുണ്ട്. 60 വയസ്സിനു ശേഷം, പ്രതിമാസം പെൻഷൻ കിട്ടുന്ന രീതിയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. 1A, 2A, 1B എന്നീ വിഭാഗങ്ങളിൽ പെടുന്ന, പ്രവാസി വെൽഫെയർ ഫണ്ടിലേക്ക് പ്രതിമാസ അടവുകൾ സ്ഥിരമായി അടച്ചവർക്കാണ് പെൻഷൻ ലഭിക്കുക. നിങ്ങൾ ഒരു പ്രവാസിയാണെങ്കിൽ, ഉടൻ തന്നെ ഇതിനു രജിസ്റ്റർ ചെയ്തു അടവ് തുടങ്ങുക. വാർധക്യ കാലത്ത് എല്ലാ മാസവും പെൻഷൻ ലഭിക്കും.
എങ്ങനെ ഓൺലൈൻ ആയി അപേക്ഷിക്കാം ?
മൂന്നു തരത്തിലുള്ള പ്രവാസികളാണ് നിലവിൽ അംഗീകൃത്യമായുള്ളത്.
- 1 എ കാറ്റഗറി : കേരളീയനായ, വിദേശത്തുള്ള പ്രവാസി
- 1 ബി കാറ്റഗറി : കേരളീയനായ, വിദേശത്തു നിന്നും തിരിച്ചു വന്ന പ്രവാസി
- 2 എ കാറ്റഗറി : കേരളീയനായ, കേരളത്തിന് പുറത്തു ഇന്ത്യയിൽ തന്നെയുള്ള പ്രവാസി
ഓരോ ക്യാറ്റഗറിയിൽ പെടുന്നവർ അപേക്ഷയോടൊപ്പം നിർബന്ധമായും താഴെ പറയുന്നവ അപ്‌ലോഡ് ചെയ്യേണ്ടതാണ് .
- 1 എ കാറ്റഗറി
- അപേക്ഷകന്റെ / യുടെ ഫോട്ടോ , ഒപ്പ് (Maximum Size : 50Kb , File Type : jpg / gif / bmp)
- സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്സ്പോർട്ടിന്റെ പകർപ്പ്.
- സ്വയം സാക്ഷ്യപ്പെടുത്തിയ പ്രാബല്യത്തിലുള്ള വിസയുടെ അഥവാ ഇഖാമയുടെ പകർപ്പ്.
(Maximum Size : 150Kb File Type : jpg / gif / png / bmp / doc / docx / pdf )
- 1 ബി കാറ്റഗറി
- അപേക്ഷകന്റെ / യുടെ ഫോട്ടോ , ഒപ്പ് (Maximum Size : 50Kb , File Type : jpg / gif / bmp )
- ജനനതീയതി തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്സ്പോർട്ടിന്റെ പകർപ്പ് / എസ്എസ്എൽ സി സർട്ടിഫിക്കറ്റ് പകർപ്പ് / ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ് ഇവയിൽ ഏതെങ്കിലും അപ്‌ലോഡ് ചെയ്യുക .
- രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ കാലയളവിൽ പ്രവാസി കേരളീയൻ ആയിരുന്നെന്നും തിരിച്ചുവന്ന് കേരളത്തിൽ സ്ഥിര താമസമാക്കിയെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലജ് ഓഫീസർ / തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് / സെക്രട്ടറി/ ഒരു ഗസറ്റഡ് ഓഫീസർ / നിയമ സഭാംഗം / പാർലമെന്റ് അംഗം ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം(Nativity Certificate). Click here for Nativity Certificate Form
- വിദേശത്തു താമസിച്ചത് തെളിയിക്കുന്നതിനായി പാസ്പോര്ട്ട് വിസ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്..
(Maximum Size : 150Kb File Type : jpg / gif / png / bmp / doc / docx / pdf )
- 2 എ കാറ്റഗറി
- അപേക്ഷകന്റെ / യുടെ ഫോട്ടോ , ഒപ്പ് (Maximum Size : 50Kb , File Type : jpg / gif / bmp )
- ജനനതീയതി തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്സ്പോർട്ടിന്റെ പകർപ്പ് / എസ്എസ്എൽ സി സർട്ടിഫിക്കറ്റ് പകർപ്പ് / ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ് ഇവയിൽ ഏതെങ്കിലും അപ്‌ലോഡ് ചെയ്യുക .
- അപേക്ഷകൻ കേരളത്തിന് പുറത്തു ഇന്ത്യയിൽ ആറുമാസത്തിൽ അധികമായി താമസിക്കുന്ന പ്രവാസി കേരളീയൻ ആണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലജ് ഓഫീസർ / തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് / സെക്രട്ടറി/ ഒരു ഗസറ്റഡ് ഓഫീസർ / നിയമ സഭാംഗം / പാർലമെന്റ് അംഗം ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രമോ റേഷൻ കാർഡോ ബോർഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം. Click here for Nativity Certificate Form
- കേരളത്തിന് പുറത്തു ഇന്ത്യയിൽ എവിടെയെങ്കിലും തൊഴിൽ ചെയ്യുകയാണെങ്കിൽ അത് സംബന്ധിച്ചും ഏതെങ്കിലും വ്യവസായം / ബിസിനസ് സ്ഥാപനം നടത്തുകയാണെങ്കിൽ അത് സംബന്ധിച്ചും സ്വയം തൊഴിൽ ചെയ്യുകയാണെങ്കിൽ അത് സംബന്ധിച്ചും അല്ലെങ്കിൽ എന്തിനു വേണ്ടിയാണു താമസിക്കുന്നത് അത് സംബന്ധിച്ചും ബന്ധപ്പെട്ടു സംസ്ഥാനത്തെ തൊഴിൽ ഉടമയിൽ നിന്നോ , സ്ഥാപന അധികാരിയിൽ നിന്നോ വില്ലജ് ഓഫീസറിൽ നിന്നോ തത്തുല്യ പദവിയിൽ കുറയാത്ത മറ്റേതെങ്കിലും അധികാരിയിൽ നിന്നോ ഉള്ള സാക്ഷ്യപത്രമോ ബോർഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം.
(Maximum Size : 150Kb File Type : jpg / gif / png / bmp / doc / docx / pdf )
അപേക്ഷ ലിങ്ക്
ഓൺലൈൻ അപ്ലിക്കേഷൻ വെരിഫിക്കേഷനു ശേഷം മാത്രമേ അംഗത്വം രജിസ്റ്റർ ചെയ്യപ്പെടുകയുള്ളൂ. വെരിഫിക്കേഷൻ കഴിഞ്ഞ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചോ എന്നറിയാൻ, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അപേക്ഷ നമ്പർ നൽകി പരിശോദിച്ചാൽ മതിയാകും.
വെരിഫിക്കേഷൻ ലിങ്ക്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- എല്ലാ മാസവും, അടക്കേണ്ട തുക കൃത്യമായി അടക്കണം. 12 മാസത്തോളം അടവ് വൈകിയാൽ, പ്രവാസി ക്ഷേമ ബോർഡിലെ അംഗത്വം നഷ്ടപ്പെടും.
- വൈകി അടക്കുന്നവർക്ക് പിഴയും ഉണ്ടായിരിക്കും.
- 60 വയസ്സുവരെ മാത്രമാണ് അടവുകൾ അടക്കേണ്ടത്.
- ചുരുങ്ങിയത് 5 വർഷകാലം എങ്കിലും, മുടങ്ങാതെ അടവുകൾ അടച്ച വ്യക്തിക്ക് പെൻഷൻ ലഭിക്കും.
- ഏറ്റവും ചുരുങ്ങിയ പെൻഷൻ പ്രതിമാസം 2000 രൂപയാണ്.
- 55 വയസ്സിനു മുകളിൽ ആയതിനു ശേഷമാണ് പെൻഷൻ സ്‌കീമിൽ ചേരുന്നതെങ്കിൽ, തുടർച്ചയായ അഞ്ചു വര്ഷം അടവുകൾ അടക്കുക, പൂർത്തിയാക്കുന്ന വര്ഷം തൊട്ടു പെൻഷൻ ലഭിച്ചു തുടങ്ങും.
- ശരിയായ രീതിയിൽ Payment നടത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന അപേക്ഷ Print എടുത്തു സൂക്ഷിക്കേണ്ടതാണ്. ഹാർഡ് കോപ്പി തപാൽ വഴി അയയ്‌ക്കേണ്ടതില്ല.
- Amount Payment ശരിയായിട്ടില്ലെങ്കിൽ അതാത് Account ലേക്ക് Refund ആകുന്നതാണ്
For more details Contact:
Near Kerala Water Authority
Thrissur Road, Kunnamkulam
Mob: 9074392353
Email: support@csckunnamkulam.in
Post a Comment