--> -->

AIMS പോര്‍ട്ടലില്‍ കർഷകർക്ക് നിലവില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ | CSC Kunnamkulam

 

AIMS പോര്‍ട്ടലില്‍ നിലവില്‍ ലഭ്യമാകുന്ന സേവനങ്ങള്‍

a.കർഷകർക്ക് കാര്ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നതിനായി വെബ്‌ പോര്‍ട്ടലില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

b.സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പങ്കാളിയാകാന്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.

 c.സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം പോര്‍ട്ടല്‍ വഴി ഇന്‍ഷുര്‍ ചെയ്ത വിളകള്‍ക്ക് പ്രകൃതിക്ഷോഭം, വന്യജീവികളുടെ ആക്രമണം, രോഗകീടബാധ എന്നിവ മൂലം കൃഷി നാശം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കാം.


 d.പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ചാല്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.


 e.പ്രകൃതിക്ഷോഭം നടന്ന വിവരം ഉടനടി തന്നെ കൃഷിഭവനെ അറിയിക്കാം.
 f.നെല്‍കൃഷിയ്ക്കു യോഗ്യമായ നിലത്തിന്റെ ഉടമകള്‍ക്കുള്ള റോയല്‍റ്റി ആനുകൂല്യത്തിനായി അപേക്ഷിക്കാം


 g.പോര്‍ട്ടല്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് aimsagrikerala@gmail.com എന്ന ഇ-മെയിൽ വഴിയോ നിങ്ങളുടെ കൃഷിഭവനിലോ ബന്ധപ്പെടാവുന്നതാണ്. 

 AIMS പോര്‍ട്ടലില്‍ എങ്ങനെ രജിസ്റ്റർ ചെയ്യാം ?

 

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

സിയാലൈവ് - (സി‌ എസ്‌ സി)  ഡിജിറ്റൽ സേവ

കേരള വാട്ടർ അതോറിറ്റിക്ക് സമീപം,
തൃശൂർ റോഡ്,
കുന്നംകുളം

Mob:
9447312828
9074392353

Email:
emailtosiyalive@gmail.com
support@csckunnamkulam.in
--> -->